സിനിമാ നടന്‍ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു

സിനിമാ നടന്‍ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ പരാതിയിലാണ് ശ്രീനിവാസനെതിരെ കേസെടുത്തിരിക്കുന്നത്.

വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തില്‍ അംഗന്‍വാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു അഭിമുഖത്തിനിടയില്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അങ്കണവാടി അധ്യാപകരുടെ സംഘടനയാണ് നടനെതിരെ പരാതി നല്‍കിയത്.

Read Previous

65 വയസ്സിനു മുകളിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ തപാല്‍ വോട്ട് ചെയ്യാം

Read Next

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണം; സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

error: Content is protected !!