വാളയാര്‍ ഇരട്ടക്കൊലപാതകം, ഘടകകക്ഷികളുടെ നിലപാട് വ്യക്തമാക്കണം : ജോണി നെല്ലൂര്‍.

JOHNY NELLOOR,WALAYAR MURDER,UDF,RASHTRADEEPAM

മുവാറ്റുപുഴ : വാളയാര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കുവാന്‍ രേഖകള്‍ തയ്യാറാക്കിയ ഡി.വൈ.എസ്.പി.യെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാനും, യു.ഡി.എഫ്. സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. മറ്റു അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കേസ് അട്ടിമറിക്കുവാനുള്ള ഗൂഢാലോചനയെക്കുറിച്ചും പ്രതികളെ രക്ഷപ്പെടുത്തുവാന്‍ സഹായിച്ചവരേക്കുറിച്ചും സി.ബി. ഐ. യെ കൊണ്ട് അന്വേഷിക്കണം. സി.പി.എം.പ്രവര്‍ത്തകരോ, അനുഭാവികളോ പ്രതികളാകുന്ന കേസുകളില്‍ കുറ്റാരോപിതരേയും, കുറ്റവാളികളേയും സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരും, സി.പി.എമ്മും സ്വീകരിക്കുന്നത്. ഈ നിലപാടുകളെക്കുറിച്ച് സി.പി.ഐ യും മറ്റു ഘടകകക്ഷികളും അവരുടെ നിലപാട് വ്യക്തമാക്കണം. മരണപ്പെട്ട കുട്ടികള്‍ക്കും, അവരുടെ രക്ഷിതാക്കള്‍ക്കും നീതി ലഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അഡ്വ.ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.

Read Previous

വര്‍ണപ്പകിട്ട്: സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം, രാജ്യത്തെ തന്നെ പ്രഥമ സംരംഭം

Read Next

നടുറോഡില്‍ സ്വന്തം ലിംഗം മുറിച്ചത് എയ്ഡ്‌സ് ബാധിതനായ യുവാവ്

error: Content is protected !!