വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

കെ പി സി സി സെക്രട്ടറിയും വടക്കഞ്ചേരി മുന്‍ എം.എല്‍.എയുമായ വി. ബലറാം (72) അന്തരിച്ചു. ​ കെ. മുരളീധരന്​ മത്സരിക്കാനായി എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി, എഐസിസി മെമ്പർ എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം രണ്ട് തവണ തൃശൂരിലെ വടക്കഞ്ചേരിയെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലും എത്തി. കൊച്ചിന്‍ അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും 2001 മുതല്‍ 2004 വരെ സബോർഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

Read Previous

കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി മ​രി​ച്ചു

Read Next

ഏറ്റവും നല്ല നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്‌കാരം പി ശ്രീരാമകൃഷ്ണന്

error: Content is protected !!