രാഹുൽ ഗാന്ധി മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ബിഡിജെഎസ്

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ എൻ ഡി എ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശവുമായി ബി ഡി ജെ എസ്. രാഹുലെത്തിയാൽ സീറ്റ് എറ്റെടുക്കാനുള്ള ബി ജെ പി നീക്കത്തിനിടെയാണ് ബിഡിജെസ് ശ്രമം. അന്തിമതീരുമാനം ബി ജെ പി ദേശീയ നേതൃത്വം കൈക്കൊള്ളും.

ബി ജെ പി മുഴുവൻ സീറ്റിലേക്കും സ്ഥാനാ‍ർത്ഥികളെ പ്രഖ്യാപിച്ചു. ബി ഡി ജെ എസിന്‍റെ അഞ്ച് സീറ്റിലെ പ്രഖ്യാപനം വൈകുന്നതിനും രാഹുലിന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധമുണ്ട്. രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ ബി ഡി ജെ എസിന് നൽകിയ ആ സീറ്റ് ഏറ്റെടുക്കണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

Read Previous

ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

Read Next

മനോഹര്‍ പരീക്കറുടെ മക്കളോട് പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി നേതൃത്വം നിര്‍ദ്ദേശിച്ചു

Leave a Reply

error: Content is protected !!