ടോയ്‌ലറ്റിന്‍റെ വാതിൽ, ലോക്ക്, ടാപ്, ഫ്ളഷ്, ഹാൻഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്: ടോയ്‍ലറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി

ടോയ്‍ലറ്റില്‍ വരെ ഫോൺ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് നമ്മളിൽ പലരും. ടോയ്‍ലറ്റില്‍ ഇരുന്ന് ചാറ്റ് ചെയ്യുക, ഗെയിം കളിക്കുക, പാട്ട് കേള്‍ക്കുക തുടങ്ങിയവയാണ് പലരുടെയും ശീലങ്ങള്‍.

എന്നാല്‍ ടോയ്‍ലറ്റിലിരുന്നുളള ഈ ഫോണ്‍ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. നൂറുകണക്കിന് സൂക്ഷ്മ ജീവികൾ, കുമിളകൾ, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്‍റെ അംശവും ടോയ്‌ലറ്റില്‍ ഫോൺ ഉപയോഗത്തിലൂടെ നമ്മൾ അറിയാതെ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.

ടോയ്‌ലറ്റിന്‍റെ വാതിൽ, ലോക്ക്, ടാപ്, ഫ്ളഷ്, ഹാൻഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്.

സോപ്പിട്ട് എത്ര കൈ കഴുകിയാലും ചില ബാക്ടീരിയകൾ നശിച്ചെന്ന് വരില്ല. ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം അവിടെ കൂടുതൽ സമയം ചെലവിടാൻ  പ്രേരിപ്പിക്കുകയും ചെയ്യും. ഇതുവഴി ചില രോഗങ്ങളും കടന്നുകൂടാം.

30 മിനിറ്റിൽ കൂടുതൽ സമയം ടോയ്‌ലറ്റിൽ ഇരുന്നാൽ അർശസ്, രക്തധമനികൾ, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

11 RDads Place Your ads small

Avatar

News Editor

Read Previous

തൈമൂറും നോഹയും തമ്മില്‍ സാദൃശ്യമുണ്ടെന്ന് ആരാധകര്‍: ‘ജൂനിയര്‍ തൈമൂറാ’യി സണ്ണിയുടെ പുത്രന്‍

Read Next

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ ബസ് ജീവനക്കാരന്‍ റോഡിലേക്ക് തളളിയിട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം: എൻ.അരുൺ 

error: Content is protected !!