നി​യ​മ​സ​ഭ​യി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞും ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യും എം​എ​ല്‍​എ

WELLWISHER ADS RS

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞും ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യും സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി എം​എ​ല്‍​എ. ഹോ​ട്ട​ല്‍ മു​റി​യി​ല്‍​ നി​ന്നു ത​ന്‍റെ 10 ല​ക്ഷം രൂ​പ മോ​ഷ​ണം പോ​യി​ട്ട് കേ​സെ​ടു​ക്കാ​ന്‍ പോ​ലും പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു അ​സം​ഗ​ഡി​ലെ മെ​ഹ്ന​ഗ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ​നി​ന്നു​ള​ള എം​എ​ല്‍​എ​യാ​യ ക​ല്‍​പ​നാ​ഥ് പാ​സ്വാ​ന്‍റെ രോ​ദ​നം. പ​ണം തി​രി​കെ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും ക​ല്‍​പ​നാ​ഥ് പ​റ​ഞ്ഞു.

അ​സം​ഗ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍​നി​ന്നാ​ണ് എ​ന്‍റെ പ​ണം ന​ഷ്ട​മാ​യ​ത്. പ​ക്ഷേ, ഇ​തു​വ​രെ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലും പോ​ലീ​സ് ത​യ്യാ​റാ​യി​ട്ടി​ല്ല. കൂ​പ്പി​യ ക​ര​ങ്ങ​ളോ​ടെ ഞാ​ന്‍ യാ​ചി​ക്കു​ക​യാ​ണ്. ഞാ​നൊ​രു പാ​വ​പ്പെ​ട്ട​വ​നാ​ണ്. ന​ഷ്ട​മാ​യ തു​ക എ​നി​ക്ക് വ​ള​രെ വ​ലു​താ​ണ്. പ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ എ​നി​ക്ക് ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​രും- നി​യ​മ​സ​ഭ​യു​ടെ ശൂ​ന്യ​വേ​ള​യി​ല്‍ പ്ര​ശ്നം ഉ​ന്ന​യി​ച്ച ക​ല്‍​പ​നാ​ഥ് പ​റ​ഞ്ഞു.

മ​ന്ത്രി കു​മാ​ര്‍ ഖ​ന്ന, പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി നീ​തി ല​ഭ്യ​മാ​ക്കാ​മെ​ന്നും ഉ​റ​പ്പു ന​ല്‍​കി​യ​തോ​ടെ​യാ​ണ് എം​എ​ല്‍​എ​യു​ടെ ക​ര​ച്ചി​ല്‍ അ​വ​സാ​നി​ച്ച​ത്.

Subscribe to our newsletter

Leave A Reply

Your email address will not be published.