കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി മ​രി​ച്ചു

UP, GANG RAPE, MURDER

കാ​ണ്‍​പു​ര്‍: കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലാ​ണു സം​ഭ​വം. നാ​ല്‍​പ്പ​തു​കാ​രി​യാ​യ സ്ത്രീ​യാ​ണു മ​രി​ച്ച​ത്. 2018-ലാ​ണ് പ​തി​മൂ​ന്നു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. ആ​ബി​ദ്, മി​ന്‍റു, മെ​ഹ​ബൂ​ബ്, ച​ന്ദ് ബാ​ബു, ജ​മീ​ല്‍, ഫി​റോ​സ് എ​ന്നീ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി. ഈ ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യെ​യും മാ​താ​വി​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച​യാ​ണ് അ​ക്ര​മി​സം​ഘം വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി പെ​ണ്‍​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച​ത്. കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത്. വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ കു​ടും​ബ​ത്തെ സം​ഘം മ​ര്‍​ദി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​മ്മ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു. മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ചു​വ​ന്ന കു​ര്‍​ത്ത ധ​രി​ച്ച സ്ത്രീ​യെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തും മ​ര്‍​ദി​ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നു പേ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Related News:  ഉത്തര്‍ പ്രദേശില്‍ എട്ട് പോലീസുകാര്‍ വെടിയേറ്റ് മരിച്ചു

Read Previous

രാ​ഹു​ലി​നെ ജ​യി​പ്പി​ച്ച​ത് മ​ല​യാ​ളി​ക​ളു​ടെ മ​ണ്ട​ത്ത​രം: രാ​മ​ച​ന്ദ്ര ഗു​ഹ

Read Next

വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

error: Content is protected !!