യു.പി ബാര്‍കൗണ്‍സില്‍ ചെയര്‍പേഴ്സണെ വെടിവച്ചു കൊലപ്പെടുത്തി

ആഗ്ര: ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ ചെയര്‍പേഴ്സണ്‍ വെടിയേറ്റു മരിച്ചു. രണ്ടു ദിവസം മുന്‍പ് ചെയര്‍പേഴ്സണായി ചുമതലയേറ്റ ദര്‍വേശ് യാദവാണ് ആഗ്ര കോടതി പരിസരത്ത് വെടിയേറ്റു മരിച്ചത്. മനിഷ് ശര്‍മയെന്ന അഭിഭാഷകനാണ് വെടിയുതിര്‍ത്തത്. കൊലപാതകത്തിന് ശേഷം സ്വയം വെടിയുതിര്‍ത്ത ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ചെയര്‍പേഴ്സണായി ചുമതലയേറ്റതിന്റെ ആഘോഷം ബാര്‍ കൗണ്‍സില്‍ ചേംബറില്‍ നടക്കുമ്‌ബോഴാണ് പ്രതി കൃത്യം നടത്തിയത്. മനിഷ് ശര്‍മ ദര്‍വേശിന് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തതായി പൊലിസ് പറഞ്ഞു.

Read Previous

ഐടിഐകളുടെ വികസനത്തിന് ഊന്നല്‍ നല്‍കണം : തൊഴില്‍ മന്ത്രി

Read Next

പിണറായി സിപിഎമ്മിന്റെ ആരാച്ചാര്‍: ശൈലി മാറ്റിക്കുമെന്ന് മുല്ലപ്പള്ളി

Leave a Reply