കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യു കെ ജി വിദ്യാർത്ഥി മരിച്ചു

UKG STUDENTS, ACCIDENT, CAR

കോഴിക്കോട്: മണാശ്ശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യു കെ ജി വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി കാരാടി കണ്ണൻകുന്നുമ്മൽ താമസിക്കുന്ന (താമരശ്ശേരി വൈറ്റ് മാർട്ട് ജീവനക്കാരൻ), കുന്ദമംഗലം ആനപ്പാറയിൽ അനൂപ് ലാലിന്റെ മകൻ കൃഷ്ണ കെ. ലാൽ (6) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച അനൂപ് ലാലിന് ഗുരുതരമായി പരുക്കേറ്റു. താമരശേരി കാരാടി യു പി സ്കൂളിലെ യു കെ ജി വിദ്യാർത്ഥി കൃഷ്ണ കെ ലാൽ. മാതാവ്: അഖില, സഹോദരി: അനർഘ. ഇന്ന് രാവിലെ പതിനൊന്നര മണിയോടെ താമരശേരി യു പി സ്കൂളിൽ പൊതുദർശനത്തിനു ശേഷം മരണാനന്തര കർമ്മങ്ങൾ ബാലുശ്ശേരി പനങ്ങാട് മാതൃഗൃഹത്തിൽ നടന്നു.

Read Previous

രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കൂ: കേന്ദ്രമന്ത്രി

Read Next

കാട്ടാക്കട കൊലപാതകം: സംഗീതിനെ ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷം ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തട്ടിമാറ്റി

error: Content is protected !!