യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി

ഏറെ നാളായി തമ്മിലടിച്ചിരുന്ന കോട്ടയത്തെ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്കിടയിലെ കലഹത്തിന് ഗംഭീര ട്വിസ്റ്റ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാത്തതിനാലാണ് യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ ഒഴിവാക്കിയത്. തങ്ങളെ ഒഴിവാക്കിയതില്‍ യുഡിഎഫിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ജോസ് വിഭാഗം മുന്നറിയിപ്പ് നല്‍കി. തങ്ങളില്ലാത്ത യുഡിഎഫ് പിടിച്ചു നില്‍ക്കില്ലെന്നും പൊട്ടി തകരുമെന്നും ജോസ് വിഭാഗം എതിര്‍ കക്ഷിയെ അറിയിച്ചു. ഇവരെ പുറത്താക്കിയ കാര്യം കണ്‍വീനര്‍ ബന്നി ബഹനാന്‍ വാര്‍ത്താ സമ്മളനത്തില്‍ പ്രഖ്യാപിച്ചിരുന്നു മുന്നണി മര്യാദ പാലിക്കാത്തതിനാല്‍ ജോസ് വിഭാഗത്തെ തങ്ങള്‍ക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി. ഇത് നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും ജോസഫ് വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് തങ്ങളെ പുറത്താക്കിയതിന്റെ ഫലം അനുഭവിക്കേണ്ടി വരും. തങ്ങളുടെ കരുത്ത് എന്തെന്ന് യുഡിഎഫ് അറിയാനിരിക്കുന്നതേയുള്ളു. മാണി സാറിന്റെ കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചു. ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുകയായിരുന്നു. എന്തായാലും തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കി. വൈകുന്നേരം ജോസ് കെ മാണി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. മുന്നണിയില്‍ ഇപ്പോഴുണ്ടായ പൊട്ടിത്തെറി സംസ്ഥാനത്തുടനീളം യുഡിഎഫിനെ വലിയ രീതിയില്‍ ബാധിക്കും. പൊതുവെ യുഡിഎഫ് ഏരെ ദുര്‍ബ്ബലമാണ്. അപ്പോഴാണ് ഇത്തരം പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കാണ്‍ഗ്രസ് ഒഴിച്ച് ഘടക കക്ഷികള്‍ പേരിനു മാത്രമാണുള്ളത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇനി എങ്ങനെയെന്ന് പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കും.

Read Previous

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

Read Next

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി കെ.വി മനോജ് കുമാര്‍ ചുമതലയേറ്റു

error: Content is protected !!