നിര്‍ഭയ് വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: ആയിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്‌സോണിക്ക് ക്രൂസ് മിസൈലായ നിര്‍ഭയ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എ.ഡി.ഇ) ആണ് മിസൈല്‍ രൂപകല്‍പ്പന ചെയ്തത്.

പലതരത്തിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഇപയോഗിക്കാന്‍ കഴിയുന്ന നിര്‍ഭയ് ഏത് തരത്തിലുള്ള കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. അണ്വായുധവും സാധാരണ ആയുധങ്ങളും ഈ മിസൈലിന് ഉള്‍കൊള്ളാനാകും. 42 മിനുട്ട് 23 സെക്കന്റില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ മിസൈലിന് കഴിയും.

ഒഡീഷയുടെ തീരത്തുനിന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു നിര്‍ഭയ് മിസൈലിന്റെ പരീക്ഷണം. 2017 നവംബര്‍ ഏഴിനാണ് നിര്‍ഭയ് അവസാനമായി പരീക്ഷിച്ച്ത്.

Read Previous

കെ. സുരേന്ദ്രന് ആകെ 242 കേസുകള്‍: ഇത് പരസ്യം ചെയ്യാന്‍ മാത്രം 60 ലക്ഷം ചിലവ്

Read Next

തരൂരിന്റെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവം: ഗൂഢാലോചന അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

Leave a Reply

error: Content is protected !!