അബി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം

നടന്‍,മിമിക്രി കലാകാരന്‍ കലാഭവന്‍ അബി വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. രക്ത സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്.

മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനാണ്. കൊച്ചിന്‍ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളില്‍ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി പ്രധാനമായും അവതരിപ്പിച്ചത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധേ നേടി. അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.
മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ അബി അന്‍പതിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തൃശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമയിലാണ് അബി അവസാനമായി അഭിനയിച്ചത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിലാണ് അബി ആദ്യമായി അഭിനയിച്ചത്.ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, സൈന്യം, മഴവില്‍ കൂടാരം, ആനപ്പാറ അച്ചാമ്മ, പോര്‍ട്ടര്‍, കിരീടിമില്ലാത്ത രാജാക്കന്മാര്‍, രസികന്‍, വാര്‍ധക്യ പുരാണം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അബിയുടെ മകന്‍ ഷെയ്ന്‍ നിഗം മലയാള സിനിമയില്‍ ഏറെ സ്വീകാര്യതയുള്ള യുവനടനാണ്. മിമിക്രി രംഗത്തിലൂടെയാണ് അബി പ്രശസ്തനാവുന്നത്. നടന്‍ ദിലീപ്, നാദിര്‍ഷാ എന്നിവരൊക്കെ അബിക്കൊപ്പം മിമിക്രി വേദികളില്‍ എത്തിയിട്ടുണ്ട്. ദിലീപ്, നാദിര്‍ഷ, ഹരിശ്രീ അശോകന്‍ എന്നിവരൊക്ക അബിക്കൊപ്പം ഒരു കാലത്ത് മിമിക്രി വേദികളില്‍ തിളങ്ങി നിന്നവരാണ്. ഓണത്തിനിടയ്ക്ക് പുട്ടുകട്ടവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും അബി ഇറക്കിയിട്ടുണ്ട്. 1990 കളില്‍ മിമിക്രി ലോകത്തെ സൂപ്പര്‍താരമായിരുന്നു അബി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തില്‍ ഏറെ ശ്രദ്ധ നേടിയത്. രാഷ്ട്രീയ നേതാക്കളെയും അബി അനുകരിക്കുമായിരുന്നു. കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും വേദികളില്‍ അബി മിമിക്രിയിലൂടെ കീഴടക്കിയിരുന്നു

Read Previous

പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത് ഒ​ന്നേ​കാ​ല്‍ കോ​ടി​യു​ടെ സ്വ​ര്‍​ണം

Read Next

വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം സിപിഎം നേതാവിന്റെ മൊഴിയെടുത്തു