രണ്ട് വയസുകാരി ഗൗരി ലക്ഷ്മി ചികിത്സാസഹായം തേടുന്നു

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,treatment fund

കുറുപ്പംപടി: ബ്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ ചികിത്സാ സഹായം തേടുന്നു. പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി വായിക്കര സ്വദേശിയായ മാടശേരിക്കുടി പ്രവീണിന്റെ മകള്‍ ഗൗരി ലക്ഷ്മി(2) ആണ് ബ്രൈന്‍ ട്യൂമര്‍ മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളത്.

ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ഉടനെ ചെയ്യേണ്ട അത്യാവശ്യ ശസ്ത്രക്രിയക്കായി പത്ത് ലക്ഷത്തോളം രൂപ വേണ്ടിവരും. എന്നാല്‍ സാമ്പത്തീകമായി വളരെ പിന്നോക്കംനില്‍ക്കുന്ന പ്രവിണിന് മകളുടെ ശസ്ത്രക്രിയക്ക് വേണ്ട വലിയ തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃക്കരോഗത്തേതുടര്‍ന്ന് നീണ്ട നാളുകള്‍ ചികിത്സയിലായിരുന്ന പ്രവിണിന്റെ ഒരു വൃക്ക നീക്കം ചെയ്യേണ്ടിവന്നിരുന്നു. ഇതോടെ ഇദ്ധേഹത്തിന് വലിയ ജേലികള്‍ ചെയ്യാന്‍ കഴിയാതായി. വിയിക്കരയില്‍ വടകക്ക് വീടെടുത്ത് താമസമാക്കിയ പ്രവിണ്‍ പെയിന്റിംഗ് ജോലി ചെയ്ത് ഉപജീവനം നടത്തിവരികയായിരുന്നു. എന്നാല്‍ കുറച്ചുദിവസം മുമ്പ് പെട്ടന്ന് ബോധരഹിതയായ ഗൗരി ലക്ഷ്മിയെ അശുപത്രിയില്‍ എത്തിച്ചതോടെയാണ് മകളുടെ രോഗവിവരം അറിയുന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഇതുവരെ ചികിത്സ നടത്തി.

ഗൗരി ലക്ഷ്മിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനിയും ലക്ഷങ്ങള്‍ വേണ്ടിവരും. ഈ കുരുന്നിനെ സഹായിക്കാന്‍ സുമനസോടെ മുന്നോട്ടുവരുന്നവര്‍ക്ക് അച്ചന്‍ പ്രവിണിന്റെ പേരില്‍ കുറുപ്പംപടി ഫെഡറല്‍ ബാങ്കില്‍ തുറന്നിട്ടുള്ള അക്കൗണ്ടിലേക്ക് ധനസഹായം അയക്കാം.

അക്കൗണ്ട് നമ്പര്‍ : 99980111863788, ഐ.എഫ്.എസ്.സി : എഫ്.ഡി.ആര്‍.എല്‍0001291, ഫെഡറല്‍ബാങ്ക് കുറുപ്പംപടി ബ്രാഞ്ച്. കൂടാതെ 7510598929 എന്ന നമ്പറിലേക്ക് ഗൂഗിള്‍പേ വഴിയും പണം അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447277821, 7510598929 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Read Previous

‘അടുക്കളയ്‌ക്കൊരുപിടി ചീര’ വിതരണോദ്ഘാടനം 13ന്

Read Next

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് 19 കാര്യങ്ങള്‍

error: Content is protected !!