കോഴിക്കോട് ബസ് യാത്രക്കിടെ ഒന്നര വയസുകാരിയുടെ മാല മോഷ്ടിച്ച യുവതികള്‍ അറസ്റ്റില്‍

KOZHIKODE THEFT

 

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല മോഷ്ടിച്ച രണ്ട് തമിഴ്നാട് സ്വദേശികളായ യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെയാണ് മോഷണം. കിഴക്കോത്ത് പന്നൂര്‍ സ്വദേശിനിയുടെ ഒന്നര വയസ്സുള്ള കുട്ടിയുടെ മുക്കാല്‍ പവന്‍ വരുന്ന മാല യുവതികള്‍ കവര്‍ന്നത്. മാലമോഷണമടക്കം നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Read Previous

“ഞാന്‍ ഒന്നിനും ഉത്തരവാദിയല്ല, എനിക്ക് ആരോടും ദേഷ്യമില്ല, എന്നെ എറിയരുത്”; ആനവണ്ടിയുടെ രോദനം

Read Next

മുൻ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പുള്ളോർകുട്ടിയിൽ സന്തോഷ് പി.എൻ നിര്യാതനായി.

error: Content is protected !!