easter

എറണാകുളത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം

QHSE

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മുളന്തുരുത്തി വെട്ടിക്കൽ സ്വദേശി മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയെത്തിയതിന് പിന്നാലെയാണ് ഇടിമിന്നലില്‍ മരണം. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ പെയ്തു.

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.