കണ്ടെയിന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം പനവൂര്‍ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പനവൂര്‍, വാഴോട്, ആട്ടുകാല്‍, കോതകുളങ്ങര, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലുള്ള ഉള്ളൂര്‍, ഞാണ്ടൂര്‍കോണം, പൗഡിക്കോണം, ചെറു വയ്ക്കല്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ്സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. മാത്രമല്ല, ചെങ്കല്‍ ഗ്രാമ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. കണ്ടെയിന്‍മെന്റ് സോണില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Read Previous

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, ലംഘിക്കുന്നവര്‍ക്കെതിരെ നടപടി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

Read Next

ആലപ്പുഴ ഗവ. മെഡിക്കല്‍ കോവിഡ് പരിശോധന ആരംഭിച്ചു

error: Content is protected !!