ട്രംപിന് വേണ്ടി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ്

trump, congress

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് വേണ്ടി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ് തീരുമാനം. രാഷ്ട്രപതി ഭവനിലാണ് ട്രംപിനും ഭാര്യ മെലാനിയക്കും അത്താഴ വിരുന്ന ഒരുക്കുന്നത്. അതിൽ പങ്കെടുക്കാവില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജൻ ചൗധരിയും രാജ്യ സഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും ക്ഷണം നിരസിച്ച് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് കൂടിയായ സോണിയാ ഗാന്ധിയെ വിരുന്നിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഇതിന് പിന്നാലെയാണ് വിരുന്നിനെത്തില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും അറിയിച്ചത്.

ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരെ വിരുന്നിന് ക്ഷണിച്ചെങ്കിലും അമേരിക്കൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച സന്ദര്‍ശന പരിപാടിയിൽ ഇല്ല.

Read Previous

അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിന്‍റെ കൂട്ടുപ്രതിക്ക് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലൻസ്

Read Next

പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാത്ത സംഭവം; സ്‌കൂള്‍ മാനേജരും പ്രസിഡന്റും അറസ്റ്റില്‍

error: Content is protected !!