ഇന്ത്യയില്‍ ട്രക്ക് വില്‍പ്പന റെക്കോഡ് കുതിപ്പില്‍!

രാജ്യത്ത് ട്രക്കുകളുടെ വില്‍പ്പനയില്‍ വന്‍കുതിപ്പ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 20 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ മേഖലയ്ക്കായി. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെയും മീഡിയം, ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങളുടെയും വില്‍പ്പനയില്‍ വമ്പന്‍ കുതിപ്പാണുണ്ടായത്.

മൊത്തത്തില്‍ 8.56 ലക്ഷം കൊമേഴ്സ്യല്‍ വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റു പോയത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.14 ലക്ഷം യൂണിറ്റായിരുന്നു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കാണ് പോയ സാമ്പത്തിക വര്‍ഷമുണ്ടായത്. 2011-12 സാമ്പത്തിക വര്‍ഷത്തിനു ശേഷം ട്രക്ക് വില്‍പ്പനയില്‍ അത്ര കുതിപ്പുണ്ടായിരുന്നില്ല. അതാണ് ഇപ്പോള്‍ തിരിച്ചുപിടിച്ചിരിക്കുന്നത്.

2018 ഏപ്രില്‍-മേയ് കാലയളവില്‍ മീഡിയം ആന്‍ഡ് ഹെവി കൊമേഴ്സ്യല്‍ വെഹിക്കില്‍ വില്‍പ്പനയില്‍ 114 ശതമാനവും ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ വില്‍പ്പനയില്‍ 34.27 ശഥമാനവും മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വര്‍ധനയുണ്ടായി.

Read Previous

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത തീരുമാനം മരവിപ്പിക്കും.

Read Next

രണ്ടാര്‍കര പയ്യന ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

Leave a Reply

error: Content is protected !!