ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു

തിരുവനന്തപുരം:  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വലിയതുറ വലിയതോപ്പ് സെന്റ് ആന്റ്‌സ് പള്ളിക്കു സമീപം താമസിക്കുന്ന യുവാവ് ആണ് വെട്ടുകാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തതത്.

ഫേസ്ബുക്കിലൂടെയാണ് ഇവര്‍ സൗഹൃദത്തിലാവുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹവാദ്ഗാനം നല്‍കി പലയിടങ്ങളില്‍ വച്ച്‌ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാല്‍ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Subscribe to our newsletter

Leave A Reply

Your email address will not be published.