പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദനം

TRIVANDRUM, BEAT

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദനം. നെയ്യാറ്റിന്‍കര ആലംപൊറ്റ സ്വദേശി സുഗുണന് നേരേയൊണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വിപിന്‍ എന്ന യുവാവും ഇയാളുടെ സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്. മൂക്കിനും മുഖത്തും സുഗുണന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുഗുണനെ അതിക്രൂരമായാണ് വിപിനും സംഘവും മര്‍ദിച്ചത്. മുഖത്ത് മാരകമായി പരിക്കേറ്റ സുഗുണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

സുഗുണന്റെ ഇളയ മകളെ വിപിന്‍ പ്രണയിച്ചിരുന്നതായി പറയുന്നു. എന്നാല്‍ പെണ്‍കുട്ടി ഈ പ്രണയം നിരസിക്കുകയായിരുന്നു. സംഭവമറിഞ്ഞ വീട്ടുകാരും പ്രണയത്തില്‍നിന്ന് പിന്മാറണമെന്ന് വിപിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി വിപിന്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ പിതാവിനെയും വീട്ടുകാരെയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെയാണ് വിപിനും സംഘവും സുഗുണന്റെ വീട്ടിലെത്തി അക്രമം നടത്തിയത്.

Read Previous

നഗരസഭ കൗണ്‍സിലിന്റെ നാലാം വാര്‍ഷീകം; ഒരുമാസം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മൂവാറ്റുപുഴ നഗരസഭ

Read Next

ആരാധകരെ ഞെട്ടിച്ച്‌ ഫഹദിന്റെ പുതിയ ലുക്ക്

error: Content is protected !!