കോഴിക്കോട്-വയനാട് ദേശീയ പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്-വയനാട് ദേശീയ പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ഈസ്റ്റ് വെള്ളിമാടുകുന്ന് മൂഴിക്കല്‍ പാലത്തിന് സമീപമാണ് മരം വീണത്. മരം വീണ് അഞ്ചോളം വൈദ്യുതി തുണുകളും ബൈക്കും തകര്‍ന്നു.

അപകടാവസ്ഥയില്‍ നിന്നിരുന്ന മരം മുറിക്കണമെന്ന് പല തവണ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മരത്തിന്റെ വീഴ്ച്ചയില്‍ തകര്‍ന്ന വൈദ്യുതി തൂണുകള്‍ക്കിടയില്‍പ്പെട്ട രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് തലക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മരത്തിന്റെ ഒരു ചില്ല വൈദ്യുതി ലൈനില്‍ തട്ടിയതായി നാട്ടുകാര്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മരം മുറിച്ച് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Read Previous

ഷംന കസിമിന്റെ മൊഴി അന്വേഷണ സംഘം ഇന്നെടുക്കും

Read Next

ഷംന കേസ്; മുഖ്യ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

error: Content is protected !!