വാ​ഹ​ന​പ​രി​ശോ​ധ​ന; മ​ക​ന്‍ ഹൃ​ദ​യാ​ഘാ​ത​ത്തി​ല്‍ മ​രി​ച്ചെ​ന്നു വൃ​ദ്ധ​പി​താ​വ്

നോ​യി​ഡ: ട്രാ​ഫി​ക് പോ​ലീ​സു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നു പി​ന്നാ​ലെ യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു മ​രി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി പി​താ​വ്. ഗാ​സി​യാ​ബാ​ദ് ട്രാ​ഫി​ക് പോ​ലീ​സി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

സോ​ഫ്റ്റ്വെ​യ​ര്‍ ക​ന്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ്ര​മേ​ഹ​രോ​ഗി​യാ​യ യു​വാ​വ് മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കാ​ര്‍ ഓ​ടി​ക്ക​വെ ഗാ​സി​യാ​ബാ​ദി​ലെ സി​ഐ​എ​സ്‌എ​ഫ് ക​ട്ടി​ന് അ​ടു​ത്തു​വ​ച്ചു ട്രാ​ഫി​ക് പോ​ലീ​സ് ത​ട​ഞ്ഞു. പു​തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യ്ക്കാ​യാ​യി​രു​ന്നു ത​ട​യ​ല്‍. ഇ​തി​നി​ടെ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന മ​ക​നും പോ​ലീ​സു​കാ​ര​നും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യെ​ന്നും ഇ​തി​നു പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു മ​ക​ന്‍ മ​രി​ച്ചെ​ന്നു​മാ​ണു പി​താ​വ് ആ​രോ​പി​ക്കു​ന്ന​ത്. ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ പി​ഴ​യ്ക്കു മാ​ത്ര​മാ​ണു മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്പോ​ഴും പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴും മ​ര്യാ​ദ കാ​ട്ട​ണം. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വ​ണ്ടി​യോ​ടി​ച്ചി​ട്ടി​ല്ല. ര​ണ്ടു വൃ​ദ്ധ​രാ​യ മ​നു​ഷ്യ​ര്‍ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും അ​വ​ര്‍ ബാ​റ്റ​ണ്‍ ഉ​പ​യോ​ഗി​ച്ചു കാ​റി​ല്‍ അ​ടി​ച്ചു. ഇ​താ​ണോ വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ രീ​തി. പു​തി​യ നി​യ​മ​ത്തി​ല്‍ ഇ​തി​നു വ​കു​പ്പു​ണ്ടെ​ന്നു ക​രു​തു​ന്നി​ല്ല- പി​താ​വ് പ​റ​യു​ന്നു.

മ​ക​ന്‍ മ​രി​ച്ച​ശേ​ഷം, നോ​യി​ഡ പോ​ലീ​സ് സ​മീ​പി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ത​നി​ക്കു മ​ക​നെ​യും അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ കൊ​ച്ചു​മ​ക​ള്‍​ക്ക് അ​ച്ഛ​നെ​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​താ​യി പി​താ​വ് പ​റ​യു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​ദ്ദേ​ഹം വീ​ഡി​യോ​യി​ല്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

Read Previous

ലാൽജോസിന്റെ മകളുടെ വിവാഹ വീഡിയോ

Read Next

തമിഴ്നാട്ടില്‍ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കും

error: Content is protected !!