നിയമം നമ്മുടെ നന്മക്കും ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടി എറണാകുളം റൂറല്‍പൊലിസിന്റെ നിര്‍മ്മിച്ച ഹ്രസ്വചിത്രം വൈറലാവുന്നു

മക്കളേ ഇവിടെ തര്‍ക്കമല്ല വേണ്ടത് നിയമം അനുസരിക്കാനുള്ള നല്ല മനസാണ് ഓരോരോ പൗരനും വേണ്ടത്, നിയമം നമ്മുടെ നന്മക്ക് വേണ്ടിയാണ്. ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ്. 

ഇത് മലയാള സിനിമയിലെ ഡയലോഗല്ല. ട്രാഫിക് ബോധവല്‍ക്കരണത്തിന് കേരളത്തിനായി എറണാകുളം റൂറല്‍പൊലിസ് നിര്‍മ്മിച്ച ഹ്രസ്വചിത്രത്തില്‍ റൂറല്‍ ജില്ലാപൊലീസ് മേധാവി കെ. കാര്‍ത്തിക് ഐപിഎസിന്റെ വാക്കുകളാണ്.

റോഡില്‍ പാലിക്കേണ്ട നിയമങ്ങളും ലംഘിച്ചാല്‍ അടക്കേണ്ട പിഴകളും അനാവരണം ചെയ്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുതിയ നിയമം നിലവില്‍ വന്നതിന് ശേഷം കേരളത്തില്‍ ഇത്തരത്തില്‍ ഒരു ഹ്രസ്വചിത്രം ആദ്യമായാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും റുറല്‍ ജില്ലയിലെ പ്രസാദ് പാറപ്പുറം, അരുണ്‍ വിശ്വം, റഹിം ഖാദര്‍ എന്നീ സിവില്‍ പോലീസ് ഓഫീസേഴ്‌സാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. ഹ്രസ്വചിത്രത്തിന്റെര്‍ പ്രകാശനം എസ്.പി കെ. കാര്‍ത്തിക് നിര്‍വ്വഹിച്ചു.

എറണാകുളം റൂറല്‍ പോലീസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ⇓⇓⇓

Traffic Awareness – Short Film by Ernakulam Rural Police

Traffic awareness flim by District Police, Ernakulam (R)…ട്രാഫിക്ക് ബോധവൽക്കരണം – ഹ്രസ്വചിത്രംനിർമ്മാണം – എറണാകുളം റൂറൽ ജില്ലാ പോലീസ്…#keralapolice #trafficawareness #motorvehiclesact2019 #shortflim

Gepostet von Ernakulam Rural Police am Dienstag, 3. September 2019

 

Avatar

Chief Editor

Read Previous

ജെസ്‌ന എവിടെ? ജീവിച്ചിരിക്കാനും മരിച്ചുപോകാനും 50ശതമാനം സാധ്യത, സിസിടിവിയില്‍ കണ്ടതൊന്നും ജെസ്‌നയല്ല, ബന്ധുക്കളുടെ മൊഴിയും പരസ്പരവിരുദ്ധം, എന്താണ് സത്യം?

Read Next

കൊച്ചിയിൽ മിൽമ ഉൽപന്നങ്ങൾ ഇനി മുതൽ മൊബൈൽ ആപ്പ് വഴി വീടുകളിലെത്തും

error: Content is protected !!