വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ കയറ്റി കൂവിച്ചു; ടൊവിനോ തോമസിനെതിരെ കേസെടുക്കണമെന്ന് കെഎസ്‍യു

tovino, ksu

മാനന്തവാടി: പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ തിരികെ കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിനെതിരെ നടപടി എടുക്കണമെന്ന് കെഎസ്‍യു. ടൊവിനോയ്ക്കെതിരെ കേസെടുക്കണമെന്ന് കെഎസ്‍യു ആവശ്യപ്പെട്ടു. നാളെ പൊലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്‍യു അറിയിച്ചു.

മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു ചടങ്ങിനിടെയായിരുന്നു സംഭവം. വയനാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോയുടെ വ്യത്യസ്ഥമായ ബോധവത്കരണം. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടമാണ് പൊതുചടങ്ങ് സംഘടിപ്പിച്ചത്.

ടൊവിനോ ഉദ്ഘാടനം പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസില്‍ നിന്ന് കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയാണ് മൈക്കിലൂടെ തിരിച്ച്‌ കൂവാന്‍ ടൊവിനോ ആവശ്യപ്പെട്ടത്. ആദ്യം കിട്ടി വിസമ്മതിച്ചെങ്കിലും പിന്നീട് ഒരു പ്രാവശ്യം കൂവി. അതിന് ശേഷം നാല് തവണ കൂടി കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്ന് പോകാന്‍ അനുവദിച്ചത്.

വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതുജന മധ്യത്തിലും അപമാനിച്ച ടൊവിനോക്കെതിരെ നിയമ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് ബന്ധപ്പെട്ട അധികാരികള്‍ക്ക് കെഎസ്‍യു പരാതി നല്‍കാന്‍ തീരുമാനിച്ചത്. കെഎസ്‍യു നാളെ എസ്പിക്ക് പരാതി നല്‍കും.

Read Previous

ഒന്നാം ക്ലാസുകാരന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, കാലുകള്‍ പൊട്ടുന്നതുവരെ തല്ലി സ്‌കൂള്‍ ബസ് ഡ്രൈവര്‍

Read Next

വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം എത്തി; 324 പേര്‍; 42 മലയാളികള്‍

error: Content is protected !!