ടോ​ക്കി​യോ ഒ​ളി​മ്ബി​ക്സ് മാ​റ്റി​വ​യ്ക്കു​ന്നു

tokio olympics, corona

ടോ​ക്കി​യോ: 2020 ടോ​ക്കി​യോ ഒ​ളി​മ്ബി​ക്സ് മാ​റ്റി​വ​യ്ക്കു​മെ​ന്ന സൂ​ച​ന​യു​മാ​യി അ​ന്താ​രാ​ഷ്‌​ട്ര ഒ​ളി​മ്ബി​ക് ക​മ്മ​റ്റി (ഐ​ഒ​സി). ഇ​തു​സം​ബ​ന്ധി​ച്ച്‌ നാ​ലു ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്  ഐ​ഒ​സി അ​റി​യി​ച്ചു. ഒ​രു വ​ര്‍​ഷം വ​രെ ഗെ​യിം​സ് നീ​ട്ടി​വ​യ്ക്കു​ന്ന​തും ഐ​ഒ​സി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക​ത്ത് ന​ട​ന്നു​വ​ന്ന മ​ഹാ​ഭൂ​രി​പ​ക്ഷം മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കു​ക​യോ നീ​ട്ടി​വ​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്നു ഒ​ളി​മ്ബി​ക്സ് നീ​ട്ടി​വ​യ്ക്കാ​ന്‍ ഐ​ഒ​സി​ക്ക് മേ​ല്‍ സ​മ്മ​ര്‍​ദ​മേ​റി​യി​രു​ന്നു. ഗെ​യിം​സ് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ളും ക​ളി​ക്കാ​രും രം​ഗ​ത്തു​വ​രു​ന്നി​രു​ന്നു.  ജൂ​ലൈ 24 മു​ത​ല്‍ ഓ​ഗ​സ്റ്റ് ഒ​മ്ബ​തു വ​രെ​യാ​ണ് ടോ​ക്കി​യോ ഒ​ളി​മ്ബി​ക്സ് അ​ര​ങ്ങേ​റേ​ണ്ട​ത്.

Read Previous

രാ​ജ്യ​ത്തെ വ്യോ​മ​സേ​നാ ആ​സ്ഥാ​ന​ത്ത് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റയ്​ക്കു​ന്നു

Read Next

പതിനൊന്ന് ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്

error: Content is protected !!