ഞാന്‍ നിന്റെ കൂടെയുണ്ടെന്ന് വിളിച്ചു പറയുന്നയാള്‍, സ്പടികം ജോര്‍ജ് ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപിയാണ്, ടിനി ടോം പറയുന്നു

നടന്‍ സുരേഷ് ഗോപിയെക്കുറിച്ച് ടിനി ടോമിന് വാ തോരാതെ പറയാനുണ്ട്. എന്നോട് ഏറ്റവും കൂടുതല്‍ സ്‌നേഹത്തോടെ പെരുമാറിയിട്ടുള്ള ഒരാളാണ് സുരേഷേട്ടന്‍. എനിക്ക് എല്ലാം നടന്മാരില്‍ വച്ചും ഏറ്റവും ഇഷ്ടം സുരേഷേട്ടനെ ആണ്.

എല്ലാവരും നല്ല മനുഷ്യന്മാര്‍ തന്നെയാണ് എന്നാല്‍ ഇദ്ദേഹം നമ്മളുടെ കാര്യങ്ങളെക്കുറിച്ച് വ്യക്തിപരമായി വിളിച്ച് അന്വേഷിക്കുന്ന ഒരു ആളാണ്. ആരും ഒന്നും ചെയ്തില്ല എന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ഞാന്‍ അദ്ദേഹത്തെ വിളിച്ചപ്പോള്‍ കൃത്യമായിട്ട് അത് ചെയ്തു തന്നു. സ്പടികം ജോര്‍ജ് ഏട്ടന്‍ സുഖമില്ലാതെ ഇരുന്നപ്പോള്‍ അദ്ദേഹമാണ് സഹായിച്ചത്. സുരേഷേട്ടന്‍ കാരണമാണ് സ്പടികം ജോര്‍ജ് ഇന്ന് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവനോടെയും ഇരിക്കുന്നത്.

എന്റെ അച്ഛന്‍ മരിച്ചപ്പോഴും എനിക്ക് എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഞാന്‍ നിന്റെ കൂടെയുണ്ട് എന്ന് അദ്ദേഹം വിളിച്ചു പറയുമായിരുന്നു. അദ്ദേഹം ഏതു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് പ്രസക്തിയില്ലെന്നും ടിനി പറയുന്നു.

മനുഷ്യത്വത്തിന്റെ ആള്‍രൂപമാണ് സുരേഷ് ഗോപി എന്ന് മുന്‍പ് പല തവണയും പൊതുജനങ്ങളും സിനിമാപ്രവര്‍ത്തകരും വെളിപ്പെടുത്തിയിട്ടുള്ളതാണ്.
മലയാളികളുടെ പ്രിയനടന്‍ വീണ്ടും സിനിമാ ലോകത്തേയ്ക്ക് സജീവമാകുന്ന വാര്‍ത്ത ഇരുകൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്.

Avatar

Rashtradeepam

Read Previous

കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നു, സര്‍ക്കാരിന് അനുമതി

Read Next

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിയോട് കൂടിയ ഇടിക്ക് സാധ്യത

error: Content is protected !!