Home Social MediaFacebook മുഖ്യമന്തിയുടെ പാല്‍പായസം കഴിക്കുന്ന മന്ത്രി കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

മുഖ്യമന്തിയുടെ പാല്‍പായസം കഴിക്കുന്ന മന്ത്രി കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

by Rashtradeepam Desk

സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്തിയുടെ പാല്‍പായസം കഴിക്കുന്ന മന്ത്രി കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഭരണഘടന ലംഘനവും സത്യപ്രതിജ്ഞാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സി വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഒളിച്ചു പോയതും വീട്ടില്‍ വന്ന് ലോകത്തുള്ളവരെ മൊത്തം വെല്ലുവിളിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇടുന്നതും വിശുദ്ധ ഗ്രന്ഥം വിതരണം ചെയ്തത് മുഖ്യമന്തിയുടെ പാല്‍പായസം കഴിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്:

വിശുദ്ധ ഗ്രന്ഥങ്ങളിലും പാല്‍പായസത്തിലും വിശ്വസിക്കുന്നവര്‍ ഏകാധിപതികളോ വെല്ലുവിളിക്കാരോ ആകില്ല. സ്വപ്നത്തില്‍പ്പോലും സ്വര്‍ണ്ണത്തേക്കുറിച്ചോ മറ്റ് ബാഹിക സൗകര്യങ്ങളെ കുറിച്ചോ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ആയിരിക്കില്ല. ഇത്തരം വിശ്വാസികള്‍ ധാര്‍മ്മികതയും ലാളിത്യവും കാത്തു സൂക്ഷിക്കുന്നവരും ആയിരിക്കും.

ഭരണഘടന ലംഘനവും സത്യപ്രതിജ്ഞാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സി വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഒളിച്ചു പോയതും വീട്ടില്‍ വന്ന് ലോകത്തുള്ളവരെ മൊത്തം വെല്ലുവിളിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇടുന്നതും വിശുദ്ധ ഗ്രന്ഥം വിതരണം ചെയ്തത് മുഖ്യമന്തിയുടെ പാല്‍പായസം കഴിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല.

മിസ്റ്റര്‍ കെ.ടി. ജലീല്‍ താങ്കളുടെ പൊതു പ്രര്‍ത്തന രീതി സ്വയം പുനഃപരിശോദിക്കണം.
താങ്കള്‍ സംസ്ഥാനത്തെ എതെങ്കിലും ഒരു വിഭാഗത്തിന്റെ മന്ത്രിയല്ല. കേരളം ഒരു രാജ്യവുമല്ല.
ഈ രാജ്യത്തിന് ഒരു ഭരണഘടനയുണ്ട് അത് മന്ത്രിയ്ക്കും തന്ത്രിയ്ക്കും ഒരുപോലെയാണ്,
ബന്ധു നിയമനം/ വിഭാഗീയത നിറഞ്ഞ പദ്ധതികള്‍ / രാജ്യവും ലോകവും ഉറ്റുനോക്കുന്ന വന്‍ അഴിമതി ആരോപണങ്ങള്‍ / കള്ളക്കടത്ത് വിവാദങ്ങള്‍ എന്നിട്ടും കമ്യുണിസ്റ്റായ താങ്കള്‍ കുറിക്കുന്നു എന്നെ ഈ ലോകത്ത് ആര്‍ക്കും ഒന്നും ചെയ്യാനാകില്ലായെന്ന്.

അതില്‍ അഹങ്കാരമുണ്ട്. ജനാതിപത്യ വ്യവസ്ഥതിയില്‍ താങ്കള്‍ വെല്ലുവിളിച്ചത് സാധാരണ ജനതയേയാണ്. ഇതിന് പകരം ചോദിക്കാന്‍ ഇവിടെ നീതിന്യായ വ്യവസ്ഥിതിയുണ്ട്…. ജനാതിപത്യ രീതികളുണ്ട്…. ഇന്നു മുതല്‍ താങ്കളള്‍ അത് കൂടി നേരിടാന്‍ തയ്യാറാവുക.
അല്ലായെങ്കില്‍ വിശുദ്ധഗ്രന്ഥത്തേയും പാല്‍പായസത്തിലും വിശ്വാസമര്‍പ്പിച്ച് രാജിവെച്ച്, അന്വേഷണം നേരിടാനുള്ള ധാര്‍മ്മികതയെന്ന ജനാതിപത്യ മര്യാദ കാണിക്കുക.

തുഷാര്‍ വെള്ളാപ്പള്ളി.

കെ ടി ജലീൽ രാജിവെച്ച് അന്വേഷണം നേരിടുക.വിശുദ്ധ ഗ്രന്ഥങ്ങളിലും പാൽപായസത്തിലും വിശ്വസിക്കുന്നവർ ഏകാധിപതികളോ…

Posted by Thushar Vellappally on Friday, September 11, 2020

 

Related Posts

error: Content is protected !!