ചെക്ക് കേസിൽ പുതിയ നീക്കവുമായി തുഷാർ: യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങും, പിന്നിൽ വ്യവസായി

ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളിക്ക് നാട്ടിലേക്ക് മടങ്ങാന്‍ തന്ത്രമൊരുക്കി യൂസഫ് അലി. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവപ്പിച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് വാങ്ങി കേരളത്തിലേക്ക് തുഷാറിനെ മടക്കാനാണ് പുതിയ നീക്കം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള തുഷാറിന്റെ ശ്രമം നീണ്ടു പോകുന്നതിനാലാണ് പുതിയ തന്ത്രം. കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സ്വദേശിയായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി കഴിഞ്ഞു. ഇത് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. സാദാരണ ഗതിയിൽ സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ വിദേശിയുടെ പാസ്‌പോര്‍ട്ട് കോടതി വിട്ടു കൊടുക്കുകയാണ് പതിവ്. ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടി വയ്ക്കേണ്ടി വരും. കോടതിക്ക് പുറത്തു കേസ് ഒത്ത് തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്. തുഷാറിന്റെ പാസ്‌പോര്‍ട്ട് വാങ്ങി വയ്ക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പാരതിക്കാരനായ നാസില്‍ അബ്ദുള്ളയുമായി തുഷാര്‍ വെള്ളാപള്ളി ധാരണയാവാത്തതാണ് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകാന്‍ കാരണം.

Read Previous

ആർ എസ് പിയിൽ ചേരുമെന്ന പ്രചരണം തെറ്റെന്ന് സഞ്ജയ് ദത്ത്

Read Next

വാക്ക് തർക്കം: വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലക്കടിച്ചു കൊലപ്പെടുത്തി

error: Content is protected !!