തുര്‍ക്കിയില്‍ 6.8 തീവ്രതയുള്ള ഭൂചലനം; 18 മരണം

THURKEY EARTHQUAKE

ഇതാംപൂള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചനത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 553 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് 30 ഓളംപേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ എലാസിലെ ചെറിയ പട്ടണമായ സിവ്രിജയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.

പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് ഭൂചനമുണ്ടായതെന്ന് തുര്‍ക്കി സര്‍ക്കാരിന്റെ അപകട, അത്യാഹിത വിഭാഗം അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങള്‍ക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അതിശൈത്യത്തെ തുടര്‍ന്ന് തെരുവില്‍ തീ കുട്ടിയാണ് പലരും തണുപ്പില്‍ നിന്ന് രക്ഷ നേടിയത്. രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും തിരച്ചില്‍ തുടരുകയാണ്.

Read Previous

യുവാവിനെ ജെസിബികൊണ്ട് അടിച്ചുകൊന്ന സംഭവം; പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

Read Next

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ച് വിളിക്കണമെന്ന് പ്രതിപക്ഷം

error: Content is protected !!