Home NewsNational തമിഴ്നാട്ടില്‍ അമിത് ഷായ്ക്ക് എതിരെ പ്ലക്കാര്‍ഡ് ഏറ്; ‘ഗോ ബാക്ക്’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്

തമിഴ്നാട്ടില്‍ അമിത് ഷായ്ക്ക് എതിരെ പ്ലക്കാര്‍ഡ് ഏറ്; ‘ഗോ ബാക്ക്’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്

by Rashtradeepam Desk

ചെന്നൈ: ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് അമിത് ഷായ്ക്ക് ഈ ദുരനുഭവമുണ്ടായത്. പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് വീഴുന്നത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലക്കാര്‍ഡ് എറിഞ്ഞ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 60 വയസുകാരനായ നംഗനല്ലൂര്‍ സ്വദേശി ദുരൈരാജ് ആണ് പ്ലക്കാര്‍ഡ് എറിഞ്ഞതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ‘ഗോ ബാക്ക്’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുന്നുണ്ട്. കൂടുതല്‍ ഉപയോഗിക്കുന്ന ഹാഷ് ടാഗുകളില്‍ ‘ഗോ ബാക്ക് അമിത്ഷാ’ മുന്‍പന്തിയിലുണ്ട്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. എംജിആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. ബിജെപി കോര്‍ കമ്മിറ്റി യോഗവും സര്‍ക്കാര്‍ പരിപാടികളുമാണ് സന്ദര്‍ശന പട്ടികയില്‍ എങ്കിലും നിര്‍ണായക സഖ്യ ചര്‍ച്ചകളാണ് മുഖ്യം.

സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും. സ്റ്റാലിന്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്തതിനാല്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് എന്‍ഡിഎയില്‍ ചേരാനാണ് തീരുമാനം. ഇതിന് മുന്നോടിയായി അളഗിരിയുടെ അടുത്ത അനുയായിയും മുന്‍ ഡിഎംകെ എംപിയുമായിരുന്ന കെ പി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു. അളഗിരിക്കൊപ്പമുള്ള മുഴുവന്‍ നേതാക്കളും ഡിഎംകെ വിടുമെന്ന് രാമലിംഗം അവകാശപ്പെട്ടു. എന്നാല്‍ അളഗിരിയുടെ വിമത നീക്കങ്ങള്‍ ഒന്നും ഡിഎംകെയെ ബാധിക്കില്ലെന്ന നിലപാടിലാണ് സ്റ്റാലിന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ അമിത് ഷാ നടത്തിയേക്കും.

Related Posts

error: Content is protected !!