തൃശ്ശൂരില്‍ രണ്ടുപേരെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

THRISSUR, THALIKULAM MURDER

തളിക്കുളം: തൃശ്ശൂര്‍ തളിക്കുളത്ത് രണ്ടു പേരെ തലയ്ക്കിടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശികളായ ജമാല്‍ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് മരിച്ചത്. ജമാലിന്റെ മകന്‍ ഷഫീഖാണ് ഇരുവരേയും കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ്വിവരം. കല്ലുകൊണ്ടാണ് ജമാലിനേയും ഭാര്യാ സഹോദരിയേയും കൊലപ്പെടുത്തിയത്. ഇന്ന്ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ തളിക്കുളം പോലീസ് അന്വേഷണം നടത്തി വരികയാണ്.

Read Previous

നീലേശ്വരത്ത് ആർഎസ്എസ് നടത്തിയ പഥസഞ്ചലനം സിപിഎം പ്രവർത്തകർ തടഞ്ഞു

Read Next

മോദിയുടെ പ്രസ്താവനക്ക് എതിരെ പ്രഫഷണല്‍ കോണ്‍ഗ്രസ്സിന്റെ യൂത്ത് സെക്കുലര്‍ മാര്‍ച്ച്

error: Content is protected !!