കെഎസ്‌യു പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി

thodupuzha , muttam police

തൊടുപുഴ: കെഎസ്‌യു പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി. പ്രവര്‍ത്തകയുടെ പരാതിയില്‍ കെഎസ്‌യു നേതാക്കള്‍ക്കെതിരെ തൊടുപുഴ മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്താലി, ജില്ലാ സെക്രട്ടറി സജ്‌ന എന്നിവര്‍ക്കെതിരെയാണ് പരാതി. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചു എന്ന പ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

വനിതാകമ്മീഷനും ഡിജിപിക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. വീഡിയോ ദൃശ്യം ലഭിച്ചിട്ടില്ലെന്ന് മുട്ടം പൊലീസ് അറിയിച്ചു. അതേസമയം പരാതി വ്യാജമെന്ന് ബാഹുല്‍ കൃഷ്ണ പ്രതികരിച്ചു. അതിനിടെ, വിഷയത്തില്‍ എന്‍എസ് യു ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read Previous

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വർണ്ണവേട്ട

Read Next

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അച്ഛനും മകളും അറസ്റ്റില്‍

error: Content is protected !!