മര്‍ച്ചന്റ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു

തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എന്‍. ദിവാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. നാവൂര്‍കനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ഹസ്സന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി പി അജീവ്, ട്രഷറര്‍ സജി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.വൈസ് പ്രസിഡന്റുമാരായ സാലി എസ് മുഹമ്മദ് സ്വാഗതവും ടോമി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തങ്കച്ചന്‍ കോട്ടയ്ക്കകത്ത് തെരഞ്ഞെടുപ്പു നിരീക്ഷകനായിരുന്നു.

റ്റി.സി. രാജു തരണിയില്‍ പ്രസിഡന്റും, വി.എസ്.നാസര്‍ സൈര ജന.സെക്രട്ടറിയും, പി.ജി. രാമചന്ദ്രന്‍നായര്‍ ട്രഷററായും പി.അജീവ്, സാലി എസ് മുഹമ്മദ്, ടോമി സെബാസ്റ്റ്യന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഷെറീഫ് ഷംസുദ്ദീന്‍, ബെന്നി ഇല്ലിമൂട്ടില്‍, എം.എസ്. അനൂപ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Read Previous

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു

Read Next

കാര്‍ഷിക ഉത്പന്നങ്ങള്‍ നശിപ്പിച്ചെന്ന യുവതിയുടെ പരാതി: പോലീസ് വിളിപ്പിച്ചത് അഞ്ചുപേരെ: സ്‌റ്റേഷനിലേക്ക് എത്തിയത് ഒരു നാടാകെ

Leave a Reply

error: Content is protected !!