പെരിയാറിൽ വെള്ളപ്പൊക്ക ഭീഷണിയില്ല

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

എറണാകുളം: ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതു കൊണ്ട് ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ള പ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ. ശ്രീ കല അറിയിച്ചു.

ഇടമലയാർ ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്.  വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ഡാമിലെ വെള്ളത്തിൻ്റെ ലെവൽ ഉയർന്നിട്ടില്ല.. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറിൽ നിന്നും ഇപ്പോൾ പുറത്തേക്കൊഴുകുന്നത്.

ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും ജലസേചനത്തിനായുള്ള പമ്പിംഗ് താരതമ്യേന കുറച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലും ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ബാരേ ജിൻ്റ ഷട്ടറുകൾ തുറന്നത്. ഇത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വർധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മൺസൂൺ കാലത്തും ബാരേജിൻ്റെ ഷട്ടറുകൾ തുറന്നു വയ്ക്കാറാണ് പതിവ്. വേനൽക്കാലത്ത് മാത്രമാണ് ജലസേചനത്തിനായി ഷട്ടറുകൾ അടയ്ക്കുന്നത്.

Read Previous

കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു

Read Next

പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുവാറ്റുപുഴയാറില്‍ മുങ്ങി മരിച്ചു

error: Content is protected !!