തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു മന്ത്രിസഭ വികസിപ്പിച്ചു

WELLWISHER ADS RS

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു മന്ത്രിസഭ വികസിപ്പിച്ചു. കെസിആറിന്റെ മകന്‍ കെ.ടി. രാമ റാവു, അനന്തരവന്‍ ടി. ഹരീഷ് റാവു എന്നിവര്‍ക്കു മന്ത്രിസഭയില്‍ ഇടംകിട്ടിയില്ല. മകനെയും അനന്തരവനെയും എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശയക്കുഴപ്പമാണ് മന്ത്രിസഭാ വികസനം വൈകിപ്പിച്ച കാരണങ്ങളിലൊന്ന്. കഴിഞ്ഞ മന്ത്രിസഭയില്‍ ഇരുവരും അംഗങ്ങളായിരുന്നു.

മകനെ തന്റെ പിന്‍ഗാമിയാക്കുകയും അനന്തരവനെ ലോക്‌സഭയിലേക്ക് അയയ്ക്കുകയുമാണ് കെസിആറിന്റെ പദ്ധതിയെന്ന് ആരോപണമുണ്ട്. ഡിസംബര്‍ 13 ന് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു 2 മാസം പിന്നിട്ട ശേഷമാണ് മന്ത്രിസഭാ വികസനം. ആദ്യഘട്ടത്തില്‍ റാവുവിനൊപ്പം മുഹമ്മദ് മഹബൂബ് അലി മാത്രമാണ് അധികാരമേറ്റത്. ഇന്നലെ 7 പുതുമുഖങ്ങളടക്കം 10 പേരാണ് മന്ത്രിസഭാംഗങ്ങളായത്. വനിതകള്‍ ഇത്തവണയും മന്ത്രിസഭയില്‍ ഇല്ല.

Subscribe to our newsletter

Leave A Reply

Your email address will not be published.