യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

തിരുവല്ല: തിരുവല്ലയിൽ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഇല്ലെന്നും വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയാത്ത അവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം തിരുവല്ലയിൽ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ ആളുടെ ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്. പ്രതി അജിന്‍ ജെറി പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് അമ്മാവന്‍ സന്തോഷ് പറഞ്ഞിരുന്നു. ഇതോടെ പെൺ കുട്ടിയുടെ അച്ഛന്‍റെ ഫോണിൽ വിളിച്ചും പെൺകുട്ടിയെ പറ്റി അന്വേഷിച്ചിരുന്നു.

നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.

Read Previous

അനന്തുവിന്റെ കൊലപാതകത്തിന് പിന്നില്‍, മുന്‍വൈരാഗ്യം: അന്വേഷണം അന്യസംസ്ഥാനത്തേയ്ക്കും

Read Next

അദാനി ഗ്രൂപ്പ് പിന്മാറി: പ്രമുഖ ഭക്ഷ്യ എണ്ണ കമ്പനിയെ പതഞ്ജലി ഏറ്റെടുത്തു

Leave a Reply

error: Content is protected !!