അബ്രഹാമിന്റെ സന്തതികള്‍’ : പൊലീസ് കഥയുമായി വീണ്ടും മമ്മൂട്ടി

കൊച്ചി : മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ‘അബ്രഹാമിന്റെ സന്തതികള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷാജി പടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്.


പൊലീസ് സ്റ്റോറി എന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ തന്നെ വ്യക്തമാക്കിയുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വിട്ടത്. കൈയ്യില്‍ തോക്കുമായി കാറിലിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് എന്ന സൂചന പോസ്റ്റര്‍ തരുന്നുണ്ട്.


സംവിധായകനായ ഹനീഫ് അദേനി തിരക്കഥയൊരുക്കുന്ന ചിത്രം പൊലീസ് സ്റ്റോറിയാണ് പറയുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’ ഉടന്‍ തീയേറ്ററുകളിലെത്തും.

Read Previous

അബുദാബിയില്‍ അപ്പാര്‍ട്ട്‌മെന്റ്, വില്ല വാടക കുറയുന്നു വില്ലകള്‍ക്കും അപ്പാര്‍ട്ട്‌ മെന്റുകള്‍ക്കുമുള്ള വാടക നിരക്കില്‍ ഇടിവ് തുടരുന്നതായി റിപ്പോര്‍ട്ട്

Read Next

താനൂരിൽ തകർത്ത കടകൾ മുസ്ലിം സഹോദരങ്ങൾ പുനർനിർമ്മിക്കും കെ.ടി.ജലീൽ

Leave a Reply

error: Content is protected !!