മൂവാറ്റുപുഴ തർബിയത്ത് സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദേശീയ നൈപുണ്യ കോഴ്സുകൾ

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മൂവാറ്റുപുഴ: തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ- അന്തർദേശീയ നിലവാരത്തിലുള്ള NSQF-(National Skill Qualification Framework) കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഈ അദ്ധ്യയന വർഷം മുതൽ ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനൊപ്പം ദേശീയ അംഗീകാരമുള്ള നൈപുണി സർട്ടിഫിക്കറ്റുകൾ കൂടി NSQF പാസാകുന്ന കുട്ടികൾക്ക് ലഭിക്കും. കൂടാതെ എല്ലാ തുടർപഠന അവസരങ്ങളും, പഠനശേഷം മികച്ച തൊഴിലവസരങ്ങളും ലഭിക്കുവാനുള്ള വലിയ സാദ്ധ്യതകൾ ഉറപ്പുവരുത്തികൊണ്ടാണ് കേന്ദ്ര /സംസ്ഥാന സർക്കാർ NSQF കോഴ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ഈ അദ്ധ്യയന വർഷം മുതൽ തർബിയത്ത് സ്കൂളിൽ നടത്തുന്ന NSQF തൊഴിലധിഷ്ഠിത പാഠ്യപദ്ധതിക്കനുസൃതമായ നാല് കോഴ്സുകൾ ഇവയാണ്

1. JSD: ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ കോഴ്സ് (സയൻസ് കംപ്യൂട്ടർ ) കോഴ്സ് കോഡ് -13, സീറ്റുകൾ: 30

2. FHW: ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ (സയൻസ് ബയോളജി)
കോഴ്സ് കോഡ് : 31, സീറ്റുകൾ :30

3 TG:ടൂർ ഗൈഡ് (ഹ്യുമാനിറ്റീസ്)
കോഴ്സ് കോഡ് :41, സീറ്റുകൾ : 30

4 CAAP: കംപ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിംഗ് ആന്റ് പബ്ളിഷിങ്ങ് (കൊമേഴ്സ്)
കോഴ്സ് കോഡ്: 43, സീറ്റുകൾ 30

ഓൺ ലൈൻ വഴിയാണ് സർക്കാർ ആപ്ളിക്കേഷൻ സ്വീകരിക്കുന്നത്. തർബിയത്ത് സ്കൂൾ കോഡും ( TTVHSS 907027 ) പഠിക്കുവാൻ തിരഞ്ഞെടുക്കുന്ന കോഴ്സ് കോഡും ഉൾപ്പെടുത്തി ഈ വെബ്സൈറ്റിൽ www.vhscap.kerala.gov.in അപേക്ഷ സമർപ്പിക്കാം. അദ്ധ്യാപകരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് തർബിയത്ത് സ്കൂളിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാനായി ഈ നമ്പറുകളിൽ ബന്ധപ്പെടുക

9447288497, 9495426902, 9447816067, 8921545840

Read Previous

കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Read Next

കോയിന്‍ വിഴുങ്ങിയ മൂന്ന് വയസുകാരന്‍ മരിച്ചു, ചികിത്സാ പിഴവെന്ന് ആക്ഷേപം

error: Content is protected !!