തമിഴ്നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം

thamilnadu, lock down

ചെന്നൈ: തമിഴ്നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയെ തുറക്കൂ. ചരക്ക് വാഹനങ്ങളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ ചെന്നൈയില്‍ പ്രവേശിപ്പിക്കൂ. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്‍റെ സമയക്രമവും വെട്ടിച്ചുരുക്കി. മാര്‍ച്ച് 15 ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലാക്കും. ഇതുവരെ അമ്പത് പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ റെയില്‍വേ ആശുപത്രിയിലെ ഡോക്റായ കോട്ടയം സ്വദേശിനിക്കും ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Related News:  കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

Read Previous

ബൈക്കുമായി കറങ്ങാന്‍ അനുവദിച്ചില്ല: യുവാവ് ആത്മഹത്യ ചെയ്തു

Read Next

നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ച പ്ര​വാ​സി​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം

error: Content is protected !!