ലൈഗികചേഷ്ട കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍

TEACHER, ARREST

മാന്നാർ: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈഗികചേഷ്ട കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍. തഴക്കര അറന്നൂറ്റിമംഗലം ശ്രീരംഗത്ത് ഭവനത്തില്‍ കെ എസ് അജിത് കുമാറിനെ (45) ആണ് മാന്നാർ സിഐ ജോസ് മാത്യൂ, എസ്ഐ കെ എല്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുട്ടികളുടെയും മാതാപിതാക്കളുടെയും പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

സ്‌കൂളിലെ ക്രിസ്മസ് പരീക്ഷ സമയത്താണ് സംഭവം. ഏഴാം ക്ലാസിലെ നാല് വിദ്യാര്‍ത്ഥികളോട് അശ്ലീല വാക്കുകള്‍ പറഞ്ഞും, കുട്ടികളുടെ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് സ്വകാര്യ അവയവങ്ങളുടെ വളര്‍ച്ചയെപ്പറ്റിയുള്ള സംസാരവും, ഇന്റര്‍നൈറ്റുകളിലുള്ള വെബ്‌സൈറ്റുകള്‍ പറഞ്ഞുകൊടുത്ത് അശ്ലീല വീഡിയോകള്‍ കാണാന്‍ പറഞ്ഞ് കുട്ടികളെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ചു, തുടങ്ങിയ കാര്യങ്ങളാണ് അധ്യാപകന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് കുട്ടികളും മാതാപിതാക്കളും ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്‌സോ നിയമപ്രകാരം പ്രതിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related News:  13 കാരിയെ പീഡിപ്പിച്ച 52 കാരന്‍ അറസ്റ്റില്‍

Read Previous

‘മുല്ലപ്പള്ളിക്ക് നാണമില്ലെങ്കിലും ഉളുപ്പ് ബാക്കിയുള്ള കോണ്‍ഗ്രസുകാര്‍ ലജ്ജിച്ച്‌ തലകുനിക്കണം’: കോടിയേരി ബാലകൃഷ്ണന്‍

Read Next

രണ്ടാർകര ചിരട്ടിക്കാട്ടിൽ നിസാർ (48) ന്യര്യാതനായി

error: Content is protected !!