ഉത്രയ്ക്ക് ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി സൂരജ്‌

ഉത്ര കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സൂരജ്. കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയെ കൊല്ലാനായി പ്രതിയും ഭര്‍ത്താവുമായ സൂരജ് ഉത്രയ്ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയിരുന്നുവെന്ന് മൊഴി. അന്വേഷണസംഘത്തോട് സൂരജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്രയെ രണ്ട് തണ പാമ്പ് കടിച്ചപ്പോഴും താന്‍ ഉറക്കഗുളിക നല്‍കിയിരുന്നു. കൊല നടത്താനുള്ള ആദ്യ ശ്രമത്തില്‍ പായസത്തിലാണ് ഉറക്ക ഗുളിക നല്‍കിയത്. രണ്ടാം ശ്രമത്തില്‍ പഴച്ചാറിലാണ് ഗുളിക നല്‍കിയത്.

രാസപരിശോധനാ ഫലം പുറത്തുവന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉത്രയുടെ മരണം പാമ്പുകടിയേറ്റു തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കൈയ്യില്‍ രണ്ട് തവണ കടിയേറ്റ പാടുകളുണ്ട്. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. അതേസമം, പാമ്പ് പിടുത്തക്കാരനും സൂരജിന്റെ സൂഹൃത്തുമായ കല്ലുവാതുക്കല്‍ സുരേഷിനെ ഉത്രകൊലക്കേസില്‍ മാപ്പു
സാക്ഷിയാക്കിയേക്കുമെന്ന് സൂചനയുണ്ട്.

Read Previous

രണ്ടാം പുല്‍വാമ സ്‌ഫോടനം നടത്താനുള്ള അക്രമികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം പൊളിച്ചടുക്കി

Read Next

യൂറോപ്യൻ രാജ്യങ്ങളിൽ ഹൈഡ്രോക്‌സി ക്ലോറോക്വിന്‌ വിലക്ക്

error: Content is protected !!