തൈമൂറും നോഹയും തമ്മില്‍ സാദൃശ്യമുണ്ടെന്ന് ആരാധകര്‍: ‘ജൂനിയര്‍ തൈമൂറാ’യി സണ്ണിയുടെ പുത്രന്‍

ക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. എന്നാല്‍, അവര്‍ക്കൊരു മകന്‍ ജനിച്ചതോടെ ആരാധകരുടെ ശ്രദ്ധാ കേന്ദ്രമായി ആ കുഞ്ഞ് മാറി.

എപ്പോഴും ആഹ്ലാദത്തോടെ മാത്രം കാണുന്ന തൈമൂറിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.

തൈമൂറിന് ലഭിച്ച ഒരു താര പദവി മറ്റൊരു താര സന്തതിയ്ക്കും ഇന്ത്യയില്‍ ലഭിച്ചിട്ടില്ല. എന്നാലിപ്പോള്‍, ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ്‌ മറ്റൊരു താര പുത്രന്‍.

സണ്ണി ലിയോണിയുടെയും ഡാനിയല്‍ ഹെബ്ബറിന്‍റെയും ഇരട്ട കുട്ടികളില്‍ ഒരാളായ നോഹ സി൦ഗ് വെബ്ബറാണ് ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ വാര്‍ത്തകളില്‍ നിറയുന്നത്.

അടുത്തിടെ സണ്ണിയ്ക്കൊപ്പം കാണപ്പെട്ട  ഇരട്ടക്കുട്ടികളായ അഷര്‍ സി൦ഗ് വെബ്ബര്‍,  നോഹ സി൦ഗ് വെബ്ബര്‍ എന്നിവരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതില്‍ നിന്നാണ് തൈമൂറും നോഹയും തമ്മില്‍ സാദൃശ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയത്.

11 RDads Place Your ads small

Avatar

News Editor

Read Previous

വിശ്വാസികൾക്കായി കർദിനാൾ ആല‍ഞ്ചേരിയുടെ സർക്കുലർ

Read Next

ടോയ്‌ലറ്റിന്‍റെ വാതിൽ, ലോക്ക്, ടാപ്, ഫ്ളഷ്, ഹാൻഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്: ടോയ്‍ലറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി

error: Content is protected !!