ഇലാഹിയ പബ്ലിക് സ്‌കൂളില്‍ ഉന്നതവിജയം കൈവരിച്ചവര്‍ക്ക് ആധരം

ഇലാഹിയ പബ്ലിക് സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം നടന്ന സി.ബി.എസ്.ഇ. ബോര്‍ഡ് എക്സാമിനേഷനില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ കരസ്ഥമാക്കിയ കുട്ടികളെയും, ഒരേ വിഷയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ കുട്ടികളെയും, ഇക്കഴിഞ്ഞ മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രവേശനം കരസ്ഥമാക്കിയ ഫാത്തിമ.കെ.എം. എന്ന കുട്ടിയേയും സ്‌കൂളില്‍ ആദരിച്ചു. പത്തനംതിട്ട കളക്ടര്‍ പി.ബി.നൂഹ്, ഐ.എ.എസ്, ചടങ്ങില്‍ മുഖ്യ അതിഥിയായി കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നടത്തി. ഇലാഹിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി.എം.അസീസ്, സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ ഇ.കെ.മുഹമ്മദ് ഷാഫി, ഇലാഹിയ ട്രസ്റ്റ് സെക്രട്ടറി അഡ്വ.റ്റി.എസ്.റഷീദ്, ഇലാഹിയ പബ്ലിക് സ്‌കൂള്‍ മാനേജര്‍ എം.എം.മക്കാര്‍, ചെയര്‍മാന്‍ എം.കെ.മൊയ്തീന്‍ ഹാജി, പ്രിന്‍സിപ്പാള്‍ അനുജി ബിജു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ് ബോയ് ഹാഫിസ് ഷെഫീക്ക് ചടങ്ങില്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് പരീക്ഷയ്ക്ക് കുട്ടികളെ ഉന്നതവിജയം കരസ്ഥമാക്കാന്‍ പരിശീലിപ്പിച്ച അദ്ധ്യാപകരേയും അനുമാദിച്ചു.

11 RDads Place Your ads small

Avatar

News Editor

Read Previous

എസ്.എഫ്.ഐക്കാരുടെ അഴിഞ്ഞാട്ടത്തെ കുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി

Read Next

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് കര്‍ഷകര്‍ മുന്‍കൈ എടുക്കണം; ജെ.വേണുഗോപാലന്‍ നായര്‍

error: Content is protected !!