‘സ്വാമി ശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെണ്‍കുട്ടി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട്‌ നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തും ‘ -സുഭാഷ്‌ വാസു

SUBHASH VASU, VELLAPPALLY NADESHAN

കായംകുളം: സ്വാമി ശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെണ്‍കുട്ടി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട്‌ അടുത്തമാസം ആറിനു തിരുവനന്തപുരത്ത്‌ പത്രസമ്മേളനത്തില്‍ നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും സുഭാഷ്‌ വാസു. ചേര്‍ത്തല കോളജിനു കോടികള്‍ വിലയുള്ള ഭൂമി നല്‍കിയ കാരണവരുടെ ചിത്രം മാറ്റിക്കളഞ്ഞ വെള്ളാപ്പള്ളി കോളജിലെ മണ്ണു വില്‍ക്കാന്‍ രഹസ്യകരാര്‍ ഉണ്ടാക്കി. തെറ്റായുണ്ടാക്കിയ പണം സൂക്ഷിക്കാനുള്ള പുകമറ സൃഷടിക്കാനാണ്‌ ഇവര്‍ക്കു പാര്‍ട്ടിയും സംഘടനയും.

തുഷാര്‍ വെള്ളാപ്പള്ളിയെ സംഘടനയില്‍നിന്നു മാറ്റിയാല്‍ ബൂത്തുതലം മുതല്‍ സംസ്‌ഥാന കമ്മിറ്റിവരെ ശക്‌തമാകും. സംസ്‌ഥാന കമ്മിറ്റിയിലെ 11-ല്‍ പത്തുപേരും തന്നോടൊപ്പമാണെന്നും സുഭാഷ്‌ വാസു പറഞ്ഞു. ശിവഗിരി മഠത്തിലെ സ്വാമിക്കു പത്മ പുരസ്‌കാരവും ശിവഗിരിയില്‍ ട്രെയിനു സ്‌റ്റോപ്പ്‌ അനുവദിപ്പിച്ചതും താനാണെന്ന്‌ അവകാശപ്പെട്ട തുഷാറിന്റെ നടപടി എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണ്‌. ടി.പി. സെന്‍കുമാറിനെ നേരത്തെ തന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിരുന്നു. വന്നാല്‍ സ്വീകരിക്കുമെന്നും സുഭാഷ്‌ വാസു പറഞ്ഞു.

Read Previous

കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

Read Next

വിനോദയാത്രാ സംഘങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന : അസം സ്വദേശി പിടിയിൽ

error: Content is protected !!