സു​ഭാ​ഷ് വാ​സു​വി​ന്‍റെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന

SUBHASH VASU , CRIME RANCH RAID

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​നി​ലെ സാ​മ്ബ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഭാ​ഷ് വാ​സു​വി​ന്‍റെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന. സു​ഭാ​ഷ് വാ​സു​വി​ന്‍റെ കാ​യം​കു​ളം പ​ള്ളി​ക്ക​ലി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ്. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ണ്ട്.  മാ​വേ​ലി​ക്ക​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റാ​ണ് സു​ഭാ​ഷ് വാ​സു. ഇ​വ​രു​ടെ ഭ​ര​ണ​സ​മി​തി പ​ണം വെ​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് പ​രി​ശോ​ധ​ന. കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ര​ണ്ട് ത​വ​ണ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും സു​ഭാ​ഷ് വാ​സു ഹാ​ജ​രാ​യി​രു​ന്നി​ല്ല.

Read Previous

തി​ബ​റ്റി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

Read Next

ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചു ക​റ​ങ്ങി ന​ട​ന്നു; കേ​സെ​ടു​ത്തു

error: Content is protected !!