നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം

മൂവാറ്റുപുഴ: നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം. രണ്ടാര്‍കര എസ്.എ.ബി.റ്റി എം എല്‍.പി സ്‌കൂളിലെ കുരുന്നുകളാണ് പഠന യാത്രയുടെ ഭാഗമായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. ഹെഡ്മിസ്ട്രസ് ഫൗസിയ എം.എ, അധ്യാപകരായ ഷഫ്‌ന സലീം, ഹണി സുരേഷ്, വിനില്‍ റിച്ചാര്‍ഡ് തുടങ്ങിയവരുടെ കൈ പിടിച്ചെത്തിയ കുരുന്നുകളെ ഡി.വൈ.എസ്.പി. കെ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസുദ്യോഗസ്ഥര്‍ സ്വീകരിച്ചു. കേട്ടറിവ് മാത്രമുള്ള പോലീസുകാരെക്കുറിച്ച് അടുത്തറിയാനായെത്തിയ അവര്‍ക്ക് കേക്കും ഫ്രൂട്ടിയും നല്‍കിയാണ് പോലീസുകാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് ക്രമസമാധാന പാലനത്തെക്കുറിച്ചും ഗതാഗത നിയമ ബോധവല്‍ക്കരണത്തെക്കുറിച്ചും കുരുന്നുകള്‍ക്ക് അറിവുകള്‍ പകര്‍ന്നു നല്‍കി ഡി.വൈ.എസ്.പി.യും പോലീസുകാരും അധ്യാപകരായി മാറി. ക്ലാസെല്ലാം കഴിഞ്ഞ് പോലീസ് സ്റ്റേഷന്‍ അടുത്തറിഞ്ഞ കുരുന്നുകളില്‍ പലരും പോലീസാകാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചാണ് മടങ്ങിയത്.

Related News:  സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പോലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി

Read Previous

സമരം ചെയ്യുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചുവന്നാലും സര്‍ക്കാര്‍ ഒരു ഇഞ്ചു പോലും പിന്നോട്ടുപോവില്ലെന്ന് അമിത് ഷാ

Read Next

ചെറുത്തുരുത്തിയിൽ ഭാര്യയെ ഭർത്താവു വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

error: Content is protected !!