ആലപ്പുഴയില്‍ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ

STUDENTS, GANJA, ALAPPUZHA, ARREST

ആലപ്പുഴ: ആലപ്പുഴയില്‍ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ. താമരക്കുളം വേടരപ്ലാവ് സ്വദേശി ലിനു ഡാനിയൽ, കരിമുളയ്ക്കൽ സ്വദേശിയായ അജിത്ത് എന്നിവരെയാണ് നൂറനാട് എക്സൈസ് പിടികൂടിയത്. നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ ആർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ കരിമുളയ്ക്കൽ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 21 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലായത്.

കഞ്ചാവ് ഇവർക്ക് നൽകിയ നൂറനാട് പുതുപ്പള്ളികുന്നം മംഗലത്ത് വീട്ടിൽ വൈശാഖിനെയും പ്രതി ചേർത്ത് കേസ് എടുത്തു. ബാംഗ്ലൂർ നിന്നും കഞ്ചാവ് കൊണ്ടുവന്ന് നൂറനാട്, പടനിലം, ചാരുംമൂട് ഭാഗങ്ങളിൽ ഒരു പൊതിക്ക് 1000 രൂപ നിരക്കിൽ ഇയാൾ വിൽപ്പന നടത്തുകയായിരുന്നു.  ചാരുംമൂട് കരിമുളയ്ക്കൽ ചില വീടുകൾ കേന്ദ്രീകരിച്ച് നിശാ പർട്ടികളും കഞ്ചാവു ഉപയോഗവും നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വനിതാ ഷാഡോ ടീം ഉൾപ്പെടെ ഉള്ളവർ കരിമുളക്കൽ ചാരുംമൂട് ഭാഗത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

Read Previous

മോഷ്ടിച്ച ബൈക്കുമായി പോവുന്നതിനിടെ യുവാവ് പിടിയില്‍

Read Next

എലീനയോട് ഫുക്രുവിന് പ്രണയമോ?

error: Content is protected !!