കിയാര കൊടുങ്കാറ്റില്‍ വിമാനത്തിന്റെ പറന്നിറങ്ങല്‍ ശ്രമം: നെഞ്ചിടിപ്പിക്കുന്ന വീഡിയോ

storm, ciara

 

ലണ്ടന്‍: യൂറോപ്പില്‍ അഞ്ഞടിക്കുന്ന കിയാര കൊടുങ്കാറ്റില്‍ നൂറുകണക്കിന് വിമാനങ്ങളും ട്രെയിനുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. ഞായറാഴ്ച, ബിര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചിട്ടും നടക്കാതെ മടങ്ങാന്‍ സ്റ്റോബാര്‍ട്ട് വിമാനത്തിന്‍റെ ക്യാപ്റ്റന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. നേരത്തേതന്നെ ശക്തമായ കാറ്റുകൊണ്ട് പ്രസിദ്ധമാണ് ഈ വിമാനത്താവളം.  കിയാര ശക്തമാകുന്നതിനിടെ വിമാനതാവളത്തിലുണ്ടായ അതിനാടകീയമായ നിമിഷങ്ങളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലാന്‍റിംഗ് സാധ്യമാകാതെ വിമാനവുമായി പൈലറ്റ് മടങ്ങുകയായിരുന്നു. ബെല്‍ഫാസ്റ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വളരെ ബുദ്ധിപരമായ നീക്കമെന്നും എന്നാല്‍ യാത്രക്കാര്‍ക്ക് നെഞ്ചിടിപ്പ് ഉയര്‍ന്ന നിമിഷമായിരിക്കുമെന്നുമാണ് ആളുകള്‍ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്.

Read Previous

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡി.സി.സി ഭാരവാഹി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Read Next

വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ കേ​സി​ല്‍ മന്ത്രി ക​ട​കം​പ​ള്ളി​യു​ടെ ഗ​ണ്‍​മാ​ന്‍ മൂ​ന്നാം പ്ര​തി

error: Content is protected !!