നേത്യത്വത്തെ നിയമകുരുക്കിലാക്കി കേസുകൾ : യൂത്ത്കോണ്‍ഗ്രസിൽ ഇനി തിരഞ്ഞെടുപ്പ് സ്വാഹ

yooth congress,kerala,election,rashtradeepam

സംസ്ഥാന യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഇക്കുറി നടക്കില്ല. കാരണം മറ്റൊന്നുമ്മല്ല കോടതികളിലെ തിരിച്ചടികൾ തന്നെ. ആലുവ, കോലഞ്ചേരി കോടതികളുടെ തിരഞ്ഞെടുപ്പ് നടപടികളുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ ദേശീയ നേതൃത്വം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും തളളിയതോടെ ഇനി ഇഷ്ടക്കാരുടെ ഭാരവാഹി പ്രഖ്യാപനം നടത്താനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് നേതാക്കൾ.36 വയസ്സ് ഉള്ളവർ പോലും ഇക്കുറി മത്സരിക്കുന്നുവെന്നും പരാതിയുണ്ട്.

കോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ഒഴിവാക്കി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള ജംബോ കമ്മിറ്റിയുടെ പ്രഖ്യാപനം ഉടൻ നടത്താനാന്ന് നേതാക്കൾ തമ്മിലുണ്ടാക്കിയിരിക്കുന്ന ധാരണ. ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയെന്ന ആവശ്യം വീണ്ടും എഐസിസിക്കു മുന്നിലുയര്‍ത്താനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം.

സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായ തിരഞ്ഞെടുപ്പ് നടപടികളാണ് യൂത്ത് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ആലുവ മുന്‍സിഫ് കോടതി സംഘടനാ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത് . സ്റ്റേ ഉത്തരവ്  റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ദേശീയ നേതൃത്വം ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ മുന്‍സിഫ് കോടതി നിരീക്ഷണങ്ങള്‍ ശരിവച്ചു കൊണ്ട് ഹൈക്കോടതിയും ഹര്‍ജി തളളുകയായിരുന്നു.

അതേ സമയം അംഗത്വ വിതരണത്തിന്റെ പേരില്‍ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് തെരഞ്ഞെടുപ്പ് നീക്കങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കി. ഇവരുടെ പേരിൽ എഐസിസിയ്ക്ക് കത്തുമെത്തി. അംഗത്വ ഫീസ് സമാഹരണത്തെ ചൊല്ലിയുളള വിവാദവും സംഘടനയില്‍ കലാപക്കൊടി ഉയർത്തി കഴിഞ്ഞു. പ്രാഥമിക അംഗത്വ വിതരണത്തിന്റെ പേരില്‍ പതിനഞ്ചു കോടിയോളം രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നും ഇതിന്റെ കണക്ക് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തെ സമീപിച്ചത്.

congress,Kerala,election,rashtradeepam,congress,court,news,സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് മല്‍സരിക്കാന്‍ 7500 രൂപയോളം ഫീസടയ്ക്കണമെന്ന വ്യവസ്ഥക്കെതിരെയും വ്യാപകമായ കാമ്പയിനാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പ് നോമിനേഷന് 10,000/- മാത്രം മതിയെന്നിരിക്കെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിത്വത്തിന്ന് 7,500/ രൂപയാണ് നോമിനേഷൻ തുക. ഇതിൽ നിന്നും സംസ്ഥാന കമ്മിറ്റിക്കോ ജില്ല കമ്മിറ്റികള്‍ക്കോ നിയോജക മണ്ഡലം കമ്മിറ്റിക്കള്‍ക്കോ വിഹിതം ഇല്ല. ഭരണഘടന പ്രകാരം പ്രായപരിധി 35 ഉം അംഗത്വ ഫീസ്’ സാധാരണ അംഗം – 1 രൂപയും സജീവ അംഗം – 11 രൂപയുമാണ് അടക്കേണ്ടത്. നിലവില്‍ 75 രൂപ ഓണ്‍ലൈന്‍ അംഗത്വത്തിനും ഓഫ് ലൈൻ അംഗത്വത്തിന് 125മാണ്. യൂത്ത് കോൺഗ്രസ് ഭരണഘടന Article 8 ൽ ഇത് പ്രതിപാദിക്കുമ്പോൾ നേരെ വിപരീതമാണ് കാര്യങ്ങൾ. 36 വയസ്സ് ഉള്ളവർ പോലും ഇക്കുറി മത്സരിക്കുന്നുവെന്നും പരാതിയുണ്ട്.

Read Previous

വയോധികയെ പരിചരിയ്ക്കാനായി നിര്‍ത്തിയിരുന്ന ഹോം നഴ്‌സ് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി മുങ്ങി

Read Next

ഷഹല ജഡ്ജിയാകണമെന്ന് മോഹിച്ചിരുന്നു, മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുത് : ഷഹ്‌ലയുടെ ഉമ്മ

error: Content is protected !!