എടിഎമ്മിലെ സാനിറ്റൈസര്‍ മോഷണം പോയി; കള്ളനെ തേടി പൊലീസ്; വിഡിയോ

stole-sanitizer-from-atm-counter

മലപ്പുറം; ഇന്ന് മനുഷ്യരുടെ അവശ്യവസ്തുക്കളില്‍ മുന്‍പന്തിയിലാണ് സാനിറ്റൈസറിന്റെ സ്ഥാനം. ആവശ്യക്കാര്‍ ഏറിയതോടെ മോഷണം പോകുന്നതും വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറില്‍ വെച്ച സാനിറ്റൈസര്‍ ബോട്ടില്‍ മോഷ്ടിച്ച കള്ളനുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. മോഷണം നടത്തുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. മലപ്പുറം പൊലീസിന്റെ ഔദ്യോ​ഗിക പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക്‌ ദി ചെയിന്‍ കാമ്ബയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ സ്ഥാപിച്ചത്.ഇതാണ് മോഷണം പോയത്.

 

#malappurampolice

26.03.2020 നു അങ്ങാടിപ്പുറം ATM കൗണ്ടറിൽ നിന്നും സാനിറ്റൈസർ ബോട്ടിൽ മോഷ്ടിക്കുന്ന ആൾ, ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497 97 6008 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

Posted by Malappuram Police on Thursday, March 26, 2020

Read Previous

കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ പുതുതായി രോ​ഗം സ്ഥിരീകരിച്ചത് പതിനയ്യായിരത്തിലേറെ പേർക്ക്

Read Next

‘അച്ഛന്‍ കളക്ടര്‍’ കാത്തിരിക്കുകയാണ് മകള്‍ക്ക് പേരിടാന്‍

error: Content is protected !!